Search
Close this search box.

റാസൽ ഖൈമയിൽ ഇനി ടാക്സി ബുക്ക് ചെയ്യാൻ QR കോഡ് സംവിധാനം

QR code system to book taxi in Ras Al Khaimah

റാസൽഖൈമയിൽ ഇപ്പോൾ ടാക്സി ബുക്ക് ചെയ്യാൻ QR കോഡ് സംവിധാനം ഉപയോഗിക്കാമെന്ന് റാസൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) അറിയിച്ചു.

റാസൽഖൈമയിൽ  ടാക്‌സി സേവനങ്ങൾ ബുക്ക് ചെയ്യുന്നതിനായി സ്‌മാർട്ടും നൂതനവും പുതിയതുമായ ചാനലുകൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാനേജ്‌മെന്റ് സിസ്റ്റം നൽകുന്ന ഈ പുതിയ സേവനം ഉപഭോക്താക്കൾക്ക് അവരുടെ സ്‌മാർട്ട് ഫോൺ ഉപയോഗിച്ച് അവരുടെ ലൊക്കേഷന് ഏറ്റവും അടുത്തുള്ള ഒരു ടാക്സി യൂണിറ്റ് ലഭ്യമാക്കും.

മൊബൈൽ ഫോൺ ഉപയോഗിച്ച് QR കോഡ് സ്കാൻ ചെയ്ത ശേഷം ഉപഭോക്താവിന്റെ സ്വകാര്യ ഡാറ്റ ലളിതമായ ഘട്ടങ്ങളിലൂടെ കടന്നു പോയി ടാക്‌സികളുടെ സ്‌മാർട്ട് ഡിസ്ട്രിബ്യൂഷന് അനുസരിച്ച് അഭ്യർത്ഥന അടുത്തുള്ള ലഭ്യമായ വാഹനത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഈ അഭ്യർത്ഥന അറിയിപ്പ് ടാക്സിയിൽ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട് മീറ്ററിൽ എത്തുന്നു, അതിനുശേഷം ഡ്രൈവർ അഭ്യർത്ഥന നടപ്പിലാക്കി ഉപഭോക്താവിന്റെ അടുത്തെത്തുന്നു.

ഗതാഗത മേഖലയെ നിയന്ത്രിക്കുന്നതിലും സുരക്ഷിതവും വിശ്വസനീയവും മികച്ചതുമായ ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നതിലും മുൻകൈയെടുക്കുക” എന്ന RAKTA യുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ നീക്കം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts