ദുബായ് വിമാനത്താവളത്തിൽ ഇന്ന് മുതൽ യാത്രക്കാരെ കയറ്റുന്നതിനുള്ള പുതിയ നിയമം പ്രഖ്യാപിച്ചു

For those arriving at the Dubai Airport Terminal 1 Arrivals Court from today

ദുബായ് വിമാനത്താവളത്തിൽ ഇന്ന് ജൂൺ 8 മുതൽ യാത്രക്കാരെ കയറ്റുന്നതിനുള്ള പുതിയ നിയമം പ്രഖ്യാപിച്ചു

പൊതുഗതാഗതത്തിനും മറ്റ് അംഗീകൃത വാഹനങ്ങൾക്കും മാത്രമേ ടെർമിനൽ 1 ലെ അറൈവൽ ഫോർകോർട്ടിലേക്ക് പ്രവേശനം ലഭിക്കൂ എന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

തിരക്ക് കുറയ്ക്കുന്നതിനാണ് ഈ തീരുമാനമെന്നും വിമാനത്താവളം അറിയിച്ചു.യാത്രക്കാരെ കയറ്റാൻ വരുന്ന കാറുകൾക്ക് ടെർമിനൽ 1-ലെ രണ്ട് കാർ പാർക്കുകൾ, കാർ പാർക്ക് A – പ്രീമിയം, കാർ പാർക്ക് B – ഇക്കോണമി എന്നിവയോ വാലെറ്റ് സേവനമോ ഉപയോഗിക്കാവുന്നതാണ്.

ടെർമിനൽ 1 ൽ നിന്ന് 2-3 മിനിറ്റ് നടക്കാവുന്ന ദൂരമുള്ള കാർ പാർക്ക് A യിൽ 5 മിനിറ്റിന് 5 ദിർഹം, 15 മിനിറ്റിന് 15 ദിർഹം, 30 മിനിറ്റിന് 30 ദിർഹം,2 മണിക്കൂറിന് 40 ദിർഹം, 3 മണിക്കൂറിന് 55 ദിർഹം, 4 മണിക്കൂറിന് 65 ദിർഹം, ഒരു ദിവസത്തിന് 125 ദിർഹം എന്നിങ്ങനെയാണ് നിരക്കുകൾ

ടെർമിനൽ 1 ൽ നിന്ന് 7-9 മിനിറ്റ് നടക്കാവുന്ന ദൂരമുള്ള കാർ പാർക്കിങ്ങ് B യിൽ ഒരു മണിക്കൂറിന് 25 ദിർഹം, 2 മണിക്കൂറിന് 30 ദിർഹം, 3 മണിക്കൂറിന് 35 ദിർഹം, 4 മണിക്കൂറിന് 45 ദിർഹം ,ഒരു ദിവസത്തിന് 85 ദിർഹം, ഓരോ അധിക ദിവസത്തിനും 75 ദിർഹം എന്നിങ്ങനെയാണ് നിരക്കുകൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!