അബുദാബി എമിറേറ്റിലെ 10,987 ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ചെറിയ നിയമലംഘനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി അബുദാബിഅഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അറിയിച്ചു.
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൽ പങ്കിട്ട അപ്ഡേറ്റുകളുടെ ഭാഗമായി ബുധനാഴ്ചയാണ് അതോറിറ്റി കണക്കുകൾ പുറത്തുവിട്ടത്. 2023 ലെ ഒന്നാം പാദത്തിൽ അബുദാബി എമിറേറ്റിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ-കാർഷിക സ്ഥാപനങ്ങളിലായി മൊത്തം 33,643 പരിശോധനാ സന്ദർശനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇതിൽ 20,001 സന്ദർശനങ്ങൾ അബുദാബിയിലും 9,378 എണ്ണം അൽ ഐനിലും ഏകദേശം 4,269 എണ്ണം അൽ ദഫ്ര മേഖലയിലും ആയിരുന്നു.
ഇത്തരം പതിവ് പരിശോധനകൾ, ഏതെങ്കിലും ക്രമക്കേടുകൾ നിരീക്ഷിക്കാനും തിരുത്താനുമാണ് ലക്ഷ്യമിടുന്നത്. മുന്നറിയിപ്പ് നൽകിയിട്ടും നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടലുകൾ നേരിടേണ്ടി വരും.