ഉമ്മുൽ ഖുവൈനിലെ ടെക്‌സ്‌റ്റൈൽ ഫാക്ടറിയിൽ ശനിയാഴ്ച തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു.
ഉം അൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിലെ ടെക്‌സ്‌റ്റൈൽ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിലെ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.