ഷാർജയിലെ പ്രധാന റോഡ് നാളെ മുതൽ 9 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് ഷാർജ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
മലീഹ റോഡിലെ ഹോഷി പാലത്തിലേക്കുള്ള പാതയാണ് നാളെ 2023 ജൂൺ 16 വെള്ളിയാഴ്ച മുതൽ 2023 ജൂൺ 24 ശനിയാഴ്ച വരെ ഒമ്പത് ദിവസത്തേക്ക് അടച്ചിടുക. വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.