Search
Close this search box.

മാനസിക പ്രശ്നമുണ്ടെന്നു കണ്ടാൽ ഉടൻ ചികിത്സ തേടണം. മറ്റുള്ളവർ എന്തും വിചാരിക്കട്ടെ . ജിവിതം നിങ്ങളുടേതാണ് .

If you see that you have a mental problem, you should seek treatment immediately. Let others think anything. Life is yours.

അസുഖം രണ്ടു തരമുണ്ടോ ?
പുറത്തു പറയാവുന്നതും പറയാൻ പാടില്ലാത്തതും ?
അല്ലെങ്കിൽ ചികിത്സ വേണ്ടുന്ന അസുഖമെന്നും ചികിത്സ തേടിയാൽ പുറത്തറിയുമെന്ന ഭയം കൊണ്ട് ഒളിച്ചു വയ്‌ക്കേണ്ട അസുഖങ്ങളും ?

ഇങ്ങനെ ധരിക്കുന്ന രോഗബാധിതർ ഉണ്ടെന്നാണ് സൈക്കോളജിസ്റ്റ് ഡോ .ഷമീനയും സൈക്യാട്രിസ്റ്റ്‌ ഡോ .ജാസ്മിനും പറയുന്നത് .

ഷാർജ അബുഷഗറയിൽ ലൈഫ് ലൈൻ ക്ലിനിക്കിലെ ഡോക്ടേഴ്‌സായ ഇരുവരും തങ്ങളുടെ അനുഭവങ്ങളിൽനിന്ന് അതു പറയുമ്പോൾ നാം അതിന് അതീവ ശ്രദ്ധ കൊടുക്കണം . കാരണം – ഇതൊരുപക്ഷേ നമ്മുടേതും കൂടി പ്രശ്നമാകാം .

കുടുംബത്തെ നാട്ടിൽവിട്ട് ഗൾഫിൽ പലപ്രശ്നങ്ങൾക്കും നടുവിൽ സമ്മർദവുമായി കഴിയുന്ന ആളുകളിൽ പലരിലും അവര്‍ അറിഞ്ഞോ അറിയാതെയോ പതിയിരിക്കുന്ന ഒന്നാണ് മാനസിക രോഗം .

അങ്ങനെ കേൾക്കുമ്പോൾത്തന്നെ പലർക്കും പേടിയാണ് ; താൻ അതില്‍ പെടുമോ എന്ന ആശങ്കയാണ്.
ഈ ഭയപ്പാടുതന്നെ അതിന്റെ ലക്ഷണങ്ങളാണെന്നു പറഞ്ഞാൽ “”വെറുതേ ഞങ്ങളെ വട്ടുപിടിപ്പിക്കല്ലേ ” എന്നാവും കളിയായും അതിലേറെ കാര്യമായും ഉള്ള നിങ്ങളുടെ പ്രതികരണം .

എന്നാൽ പറയട്ടെ : ഈ രോഗത്തെപ്പറ്റി ഒരു ഭയപ്പാടും വേണ്ട . പുറമെ ചില ലക്ഷണങ്ങളോടെ നമുക്കു വരുന്ന സാധാരണ രോഗങ്ങൾ പോലെയേ അകമേയുള്ള ഈ രോഗത്തെയും കരുത്തേണ്ടതുള്ളൂ .

” ശരീരത്തിന് വേദനവന്നാൽ ശരീര വേദനയെന്നും പല്ലിനു വേദനവന്നാൽ പല്ലു വേദനയെന്നും പറയുമെങ്കില്‍ മനസ്സുമായി ബന്ധപ്പെട്ടതിനെ മാനസിക രോഗം എന്നല്ലേ പറയേണ്ടത് . അപ്പോൾ ഇങ്ങനെ കേൾക്കുമ്പോൾ മാത്രം എന്തിനു പരിഭ്രമിക്കണം ” ?
‘ലൈഫ് ലൈനി’ലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഡോ. ഷമീന ചെറുപുഞ്ചിരിയോടെ ചോദിക്കുന്നു .

പലരും മറ്റുള്ളവരുടെ നിബന്ധത്തിനു വഴങ്ങിയാണ് ഈ രോഗത്തിന് ഡോക്ടറെ സമീപിക്കുന്നത് . ഇതറിയുന്നവർ തങ്ങളെ പിന്നെ കാണുന്നത് വേറൊരു രീതിയിലാകും എന്ന ആശങ്കയാണ് ഇവരെ ഡോക്ടറെ കാണുന്നതിൽ നിന്ന് സ്വയം അകറ്റുന്നത് . ഇത്കൂടുതൽ പ്രശ്നങ്ങൾക്ക് ഇടവരുത്തുകയേ ഉള്ളു .

” എന്തെങ്കിലും മെന്റൽ പ്രോബ്ലം ഉണ്ടെന്നു തോന്നിയാൽ ഉടനെതന്നെ ഡോക്ടറെ കാണണം .ഇന്ന് ഏറ്റവും ഇഫക്റ്റിവും ഏറ്റവും അഡ്വാൻസ്‌ഡും ആയ ട്രീറ്റ് മെന്റാണ് ഇതിനുള്ളത് .” സൈക്കിയാട്രിസ്റ്റ്‌ ഡോ .ജാസ്മിൻ പറയുന്നു.

ആങ്സൈറ്റിയും (ഉത്കണ്ഠ) ഡിപ്രഷനും (വിഷാദം) മറ്റും ജീവിതത്തിൽ ഉണ്ടാവുക എന്നത് സമ്മർദ്ദം നിറഞ്ഞ പ്രവാസജീവിതത്തിൽ അത്ര അസാധാരണമായ ഒന്നല്ല . ഇടക്കിടെ അതുവന്ന് എത്തിനോക്കി പോകും . ചിലപ്പോൾ പോകാതെ കുടുങ്ങിക്കിടക്കും.
ഒന്നിനും താത്പര്യമില്ലായ്മയും ആളുകളെ അഭിമുഖീകരിക്കാനുള്ള മടിയുമൊക്കെ ഇതിന്റെ ചെറു ലക്ഷണങ്ങളാണ് . അപ്പോൾ തന്നെ ഒരു സൈക്യാട്രിക്‌സിനെയോ സൈക്കോളജിസ്റ്റിനെയോ കണ്ടാൽ ഉടനെ പ്രതിവിധിയുണ്ടാകും.

മരുന്നു വേണ്ടാതെ തെറാപ്പി മാത്രം കൊണ്ടോ അല്ലെങ്കിൽ രണ്ടുംകൂടി ചേർന്നുള്ളതോ ആണ് പ്രഥമ ചികിൽത്സ രീതി . ഇതിൽ ഏതുവേണമെന്നു ആദ്യ സിറ്റിങ്‌കൊണ്ട് തന്നെ മനസ്സിലാക്കാൻ കഴിയും. ചെറിയതോതിലുള്ള മെന്റൽ ഇഷ്യുസ്‌ ചികിത്സഇല്ലാതിരുന്നാൽ അത് വലിയ ഇഷ്യുസിലേക്കു മാറും .അതുപോലെതന്നെയാണ് ശാരീരിക പ്രശ്നങ്ങളുടെയും കാര്യം .

മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും ഇതെല്ലാം സംഭവിക്കുന്നുണ്ട് . പെരുമാറ്റത്തിലെ പ്രശ്നം , ക്‌ളാസിൽ ശ്രദ്ധിക്കാതിരിക്കുക , അകാരണമായി ദേഷ്യപ്പെടുക ,ഏറെ നേരം മിണ്ടാതിരിക്കക തുടങ്ങിയതൊക്കെ കുട്ടിയിൽ കണ്ടാൽ ” അതൊക്കെ നമുക്ക് മാറ്റിയെടുക്കാം ” എന്ന സ്വയം ചികത്സയുമായും അലസ തീരുമാനവുമായും ഇരുന്നാൽ അതിനു വലിയ വിലകൊടുക്കേണ്ടിവരും .

അതുപോലെ പ്രസവാനന്തരം 35 വയസ്സുകഴിഞ്ഞ കഴിഞ്ഞ സ്ത്രീകളിൽ 10 ശതമാനം പേർക്കും കണ്ടുവരുന്ന ഒന്നാണ് മ്ലാനതയും ഉന്മേഷമില്ലായ്മയും .
ഇതിനു മരുന്നുകഴിച്ചാൽകുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിനെ ബാധിക്കുമോ എന്ന കാര്യത്തിൽ പോലും ശങ്കയുള്ളവരാണിവർ .
മാനസികമായി ബന്ധപ്പെട്ട ഒരു സാധാരണ കാര്യത്തെ നാം തന്നെ വലുതാക്കിക്കാണുന്ന പ്രവണതയും വർധിച്ചിട്ടുണ്ട് . ഇതും ഒരു രോഗമാണ് .

മേൽപ്പറഞ്ഞ എല്ലാ രോഗാവസ്ഥക്കും തങ്ങളെ സമീപിക്കാമെന്നും മറ്റു രോഗങ്ങൾക്കുള്ള ചികിത്സ പോലെയേ ഇതിനെയും എടുക്കാവൂ എന്നും ഡോ . ഷമീനയും ഡോ . ജാസ്മിനും പറയുന്നു. ഇവർ പ്രാക്ടീസ് ചെയ്യുന്ന ഷാർജ അബുഷഗറയിലുള്ള ലൈഫ് ലൈൻ ക്ലിനിക്കിൽ ഏറ്റവും കുറഞ്ഞ തുകയേ രോഗനിർണ്ണയതിന് ഈടാക്കുകയുള്ളു .

ഇതേ ചികിത്സക്ക് മറ്റുപല ക്ലിനിക്കുകളിലും 400 ദിർഹത്തിനുമേൽ ഫീസ് വാങ്ങുമ്പോൾ ലൈഫ്‌ലൈനിലെ ഫീസ് 250 ദിർഹം മാത്രമെന്ന് മാനേജ്‌മന്റ് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 058 5256369

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!