ചെറിയ അപകടങ്ങളിൽപ്പെടുന്ന കാറിന്റെ അറ്റകുറ്റപ്പണികൾ ചെയ്ത് നൽകും : പുതിയ സംരംഭവുമായി ദുബായ് പോലീസ്

Car repairs will be given to those who have minor accidents: Dubai Police with a new initiative

ദുബായിൽ ചെറിയ അപകടങ്ങളിൽപ്പെടുന്നവർക്ക് ‘ഓൺ ദി ഗോ’ എന്ന സംരംഭത്തിലൂടെ കാർ അറ്റകുറ്റപ്പണികൾ ചെയ്ത് നൽകുന്ന സേവനം ആരംഭിച്ചതായി ദുബായ് പോലീസ് ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.

ചെറിയ അപകടങ്ങളിൽപ്പെടുമ്പോൾ അടുത്തുള്ള ഇനോക് സ്റ്റേഷനുകളിലെത്തി അവിടെയുള്ള ഓട്ടോപ്രോ ഷോപ്പിൽ റിപ്പോർട്ട് ചെയ്യണം. തുടർന്ന് ഇവിടെ നിന്നും ഇവർ കാർ അംഗീകൃത വർക്ക് ഷോപ്പുകളിൽ എത്തിച്ച് അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം പറഞ്ഞിട്ടുള്ള സ്ഥലത്ത് കാർ എത്തിച്ചുതരികയാണ് ചെയ്യുന്നത്. ഈ പുതിയ എക്‌സ്‌പ്രസ് സേവനം എല്ലാവരിലേക്കും എത്തിക്കുന്നതിനായി ദുബായ് പോലീസ് ഓട്ടോപ്രോയുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്.

‘ഓൺ ദി ഗോ’ എന്ന് വിളിക്കപ്പെടുന്ന ഈ സംരംഭത്തിലൂടെ ചെയ്യുന്ന അറ്റകുറ്റപണികൾ ഭിന്നശേഷിക്കാർ, ഗർഭിണികൾ.എന്നിവർക്ക് സൗജന്യമായി ചെയ്തു നൽകും. മറ്റുള്ളവർക്ക് 150 ദിർഹം നിരക്കിൽ ഈ പുതിയ സേവനം പ്രയോജനപ്പെടുത്താം.

https://www.facebook.com/watch/?v=193189247027247

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!