Search
Close this search box.

അജ്മാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം : ഗുരുതര പരിക്കേറ്റ ഇരുപത് വയസുകാരനായ സ്വദേശിയെ എയർലിഫ്റ്റ്‌ ചെയ്തു.

Four vehicles collided in Ajman accident: A 20-year-old man was seriously injured and airlifted.

അജ്മാനിൽ ഇന്നലെ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇരുപത് വയസുകാരനായ സ്വദേശിയെ ആഭ്യന്തര മന്ത്രാലയം എയർലിഫ്റ്റ്‌ ചെയ്ത് രക്ഷപ്പെടുത്തി.

അജ്മാനിലെ അൽ തല്ലാഹ് ഏരിയയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് വാഹനാപകടം ഉണ്ടായത്. അതോറിറ്റിയിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് അപകടത്തിൽ ഗുരുതര പരിക്കേറ്റ സ്വദേശിയെ കൊണ്ടുപോകാൻ എയർ ആംബുലൻസ് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. പരിക്കേറ്റയാളെ എയർ ആംബുലൻസിൽ ചികിത്സയ്ക്കായി ഉമ്മുൽ ഖുവൈനിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

ഈ ആഴ്ച ആദ്യം ഷാർജ അൽ ഖാസിമി ഹോസ്പിറ്റലിലെ ഒരാളുടെ ജീവൻ രക്ഷാ ശസ്ത്രക്രിയക്കായി ദുബായിൽ നിന്ന് കിഡ്‌നി വേഗത്തിൽ എത്തിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ എയർ ആംബുലൻസ് ഉപയോഗിച്ചിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!