യുഎഇയുടേയും ഖത്തറിന്റെയും ഉഭയകക്ഷി ബന്ധത്തിൽ സുപ്രധാനമായ മുന്നേറ്റം അടയാളപ്പെടുത്തിക്കൊണ്ട് ഇരു രാജ്യങ്ങളുടെയും എംബസികളുടെയും പ്രവർത്തനം ഇന്ന് മുതൽ പുനരാരംഭിക്കും.
യുഎഇയുടെ ദോഹയിലെ എംബസി ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിച്ചു. അബുദാബിയിലെ ഖത്തറിന്റെ എംബസിയും ദുബായിലെ കോൺസുലേറ്റും ഇന്ന് പ്രവർത്തനം പുനരാരംഭിച്ചു. അൽ ഉല ഉടമ്പടിയുടെയും ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തമാക്കാനുള്ള താൽപര്യത്തിന്റെയും അടിസ്ഥാനത്തിലാണ് എംബസികൾ വീണ്ടും തുറന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ അറിയിപ്പിൽ വ്യക്തമാക്കി.