Search
Close this search box.

ഡാവിഞ്ചി സുരേഷ് പുസ്തകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഷാർജ ഭരണാധികാരിയുടെ ഭീമൻ ത്രിമാന ആർട്ട് കാണാം സൗജന്യമായി

Sharjah ruler's giant 3D art made with da Vinci Suresh books can be viewed for free

ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ് പുസ്തകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഭീമൻ ത്രിമാന ആർട്ടിന്റെ പ്രദർശനം ഷാർജ എക്സ്പോ സെന്ററിലെ ഒന്നാം നമ്പർ ഹാളിൽ ആരംഭിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെയാണ് ആയിരക്കണക്കിന് പുസ്തകങ്ങൾ ഉപയോഗിച്ച് 60 അടി നീളവും 30 അടി വീതിയും 25 അടി ഉയരവുമുള്ള ഷാർജ ഭരണാധികാരിയുടെ ത്രിമാന ആർട്  ഡാവിഞ്ചി സുരേഷ് ഒരുക്കിയിരിക്കുന്നത്

പത്ത് ദിവസത്തേക്ക് സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും രാവിലെ 10 മുതൽ രാത്രി 8 വരെ സൗജന്യമായി ഈ ത്രിമാന ആർട്ട് പ്രദർശനം കാണാം.  ജൂൺ 19 മുതൽ 21 വരെ സ്കൂൾ വിദ്യാർഥികൾക്ക് മാത്രമായിരിക്കും പ്രദർശനം ഉണ്ടാകുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!