പുരുഷ ചമയങ്ങൾക്കുള്ള വൈവിധ്യമാർന്ന സേവനങ്ങളും അവിസ്മരണീയമായ അനുഭവങ്ങളും വാഗ്ദാനം ചെയ്തു മാൻസ്റ്റൈൽ ജെന്റ്സ് സലൂൺ ഷാർജാ അൽ മജാസ് ഒന്നിൽ പ്രവർത്തനമാരംഭിച്ചു . സോഷ്യൽ മീഡിയ താരങ്ങളായ അജ്മൽ ഖാനും, ഷാസിൽ ഷൗക്കത്തും ചേർന്ന് ഉദ്ഘാടനം ചെയ്തു. എ കെ ഫൈസൽ മലബാർ ഗോൾഡ് മുഖ്യാതിഥിയായി.നിരവധി ഐപിഎ സംരംഭകരും സാമൂഹിക മാധ്യമ രംഗത്തെ നിരവധി പേരും ചടങ്ങിൽ സംബന്ധിച്ചു
ആത്യന്തികമായ ഗ്രൂമിംഗ് അനുഭവത്തിന് അനുയോജ്യമായ പശ്ചാത്തലം ഒരുക്കി കൊണ്ടാണ് മാൻസ്റ്റൈൽ ജെന്റ്സ് സലൂൺ തുറന്നിരിക്കുന്നത്.ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന അഭിരുചികൾ നിറവേറ്റുന്നതിനായി വിപുലമായ സേവനങ്ങൾ ഇവർ ഇവിടെ വാഗ്ദാനം ചെയ്യുന്നു. ബോഡി മസാജുകൾ, ഫൂട്ട് സ്പാകൾ, പുരുഷ ഹെയർ കട്ടിംഗ്,ആഡംബര മൊറോക്കൻ ബത്ത്, തുടങ്ങിയ വിവിധ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ഈ രംഗത്തെ പരിചയസമ്പന്നരായ ജീവനക്കാരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളതെന്ന് മാനേജ്മെന്റ് അറിയിച്ചു.