യുഎയിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഉച്ചയോടെ മഴയ്ക്ക് സാധ്യതയുള്ളതായും NCM വ്യക്തമാക്കി.
രാത്രിയിലും ബുധനാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കുമെന്നും ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായും NCM പ്രസ്താവനയിലൂടെ അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും പകൽ സമയത്ത് പൊടികാറ്റ് വീശാൻ സാധ്യതയുള്ളതായും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി കൂട്ടിച്ചേർത്തു.
അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസിനും 42 ഡിഗ്രി സെൽഷ്യസിനും ഇടയിലും ദുബായിൽ 29 ഡിഗ്രി സെൽഷ്യസിനും 41 ഡിഗ്രി സെൽഷ്യസിനും ഇടയിലും താപനില വ്യത്യാസപ്പെടും.
അതേസമയം രാജ്യത്ത് കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ യെല്ലോ, റെഡ് അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.