യുഎഇയിൽ സ്വദേശിവൽക്കരണ നിയമങ്ങളിൽ വഞ്ചനാപരമായ വെട്ടിപ്പ് നടത്തിയതിന് യുഎഇയുടെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ഒരു കമ്പനിക്ക് ഒരു ലക്ഷം ദിർഹം പിഴ ചുമത്തി.
ചില ജീവനക്കാർക്കുള്ള വർക്ക് പെർമിറ്റുകൾ റദ്ദാക്കുകയും അതേ തൊഴിലുടമയുടെ മറ്റൊരു കമ്പനിക്ക് കീഴിൽ അവരെ ജോയിൻ ചെയ്യിപ്പിച്ച് സ്വദേശിവൽക്കരണ നിയമത്തിൽ നിന്നും രക്ഷപ്പെടാനുള്ള കമ്പനിയുടെ ശ്രമം മന്ത്രാലയം കണ്ടെത്തുകയായിരുന്നു. മൊത്തം ജീവനക്കാരുടെ എണ്ണം 50 ൽ താഴെയായി കുറയ്ക്കുന്നതിനാണ് സ്വകാര്യ കമ്പനി ഇങ്ങനെ ചെയ്തത്.
50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ ജൂലൈ 7-നകം 1 ശതമാനം സ്വദേശി ജീവനക്കാരെ അവരുടെ തൊഴിലാളികളിലേക്ക് ചേർക്കേണ്ടതുണ്ട്