സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിദ്വേഷം വിതയ്ക്കുന്ന വീഡിയോ വൈറലായതിനെതുടർന്ന് അബുദാബിയിൽ അറബ് യുവതി ജയിലിലായി.
അബുദാബി പബ്ലിക് പ്രോസിക്യൂഷൻ ഇന്ന് ചൊവ്വാഴ്ചയാണ് വിദ്വേഷം വളർത്തുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്നാരോപിച്ച് യുവതിയെ ജയിലിലടയ്ക്കാൻ ഉത്തരവിട്ടത്.
വീഡിയോയിൽ പുരുഷന്മാരെയും വീട്ടുജോലിക്കാരെയും അപമാനിക്കുന്നതായും പൊതു ആചാരങ്ങളും ധാർമ്മികതകളും ലംഘിക്കുന്നതായും അധികൃതർ കണ്ടെത്തി.