യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ജനപ്രിയസ്ഥാനങ്ങളിൽ ഒന്നാമതായി ദുബായിലെ ഗ്ലോബൽ വില്ലേജിനെ തിരഞ്ഞെടുത്തു. YouGov നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്ലോബൽ വില്ലേജിനെ ഏറ്റവും ജനപ്രിയ ആകർഷണമായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ 12 മാസത്തിനിടെ യുഎഇയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ചതും ഗ്ലോബൽ വില്ലേജ് ആണ്. മാജിക് പ്ലാനറ്റ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ദുബായ് അക്വേറിയവും അണ്ടർവാട്ടർ മൃഗശാലയും മൂന്നാം സ്ഥാനത്തെത്തി.
യൂറോപ്പ്, വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളിൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് അന്താരാഷ്ട്ര ഇന്റർനെറ്റ് അധിഷ്ഠിത മാർക്കറ്റ് റിസർച്ച് ആൻഡ് ഡാറ്റ അനലിറ്റിക്സ് സ്ഥാപനമാണ് YouGov.