ഷാർജയിലെ 87 ശതമാനം വിദ്യാർത്ഥികൾക്കും സ്‌കൂൾ ബസുകൾക്കുള്ളിൽ കുടുങ്ങിപ്പോയാൽ എങ്ങനെ സുരക്ഷിതമായി പുറത്തിറങ്ങുമെന്ന് അറിയാമെന്ന് പുതിയ സർവേഫലം. വ്യക്‌തമാക്കുന്നു. ഇതിനെക്കുറിച്ച് വിദ്യാർത്ഥികൾ കൂടുതൽ ബോധവാന്മാരാണെന്നും സർവേയിൽ പറയുന്നു.
50 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമേ സ്‌കൂൾ ബസുകൾക്കുള്ളിൽ കുടുങ്ങിപ്പോയാൽ എങ്ങനെപുറത്തിറങ്ങാമെന്ന് അറിയുമായിരുന്നുള്ളൂ എന്ന് ഏപ്രിലിൽ ഷാർജയിലെ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെ അഫിലിയേറ്റ് ആയ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് (CSD) നടത്തിയ ഒരു സാമൂഹിക പരീക്ഷണത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ ബോധവൽക്കരണപരിപാടികൾക്ക് ശേഷമാണ് പുതിയ സർവേഫലം. പുറത്ത് വിട്ടിരിക്കുന്നത്.
ഓരോ കുട്ടിയുടെയും പ്രതികരണങ്ങൾ നിരീക്ഷിക്കാനും അടച്ച സ്‌കൂൾ ബസിനുള്ളിൽ അവരെ തനിച്ചാക്കിയായിരുന്നു പരീക്ഷണ പഠനം. പക്ഷെ കുട്ടികളുടെ പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നു. പങ്കെടുത്തവരിൽ പകുതി പേർക്ക് മാത്രമേ ബസിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
പരീക്ഷണത്തോടൊപ്പം, ഷാർജ സിവിൽ ഡിഫൻസ് ഒരു ബോധവൽക്കരണ ശിൽപശാലയും നടത്തിയിരുന്നു, കുട്ടികൾ ബസിനുള്ളിലോ അടച്ച വാഹനത്തിനകത്തോ പെട്ടുപോകുകയാണെങ്കിൽ വായുസഞ്ചാരത്തിനായി ജനാലകൾ തുറന്നും, പുറത്തുകടക്കാൻ സഹായിക്കുന്ന ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി ആവർത്തിച്ച് ഹോൺ മുഴക്കി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും CSD ബോധവൽക്കരണം നടത്തിയിരുന്നു.
ഷാർജയിലെ എല്ലാ കുട്ടികൾക്കും സ്‌കൂളിലേക്കും തിരിച്ചും പോകുന്ന വഴിയിൽ എങ്ങനെ സുരക്ഷിതരായിരിക്കണമെന്ന് ബോധവാന്മാരാണെന്ന് ഉറപ്പുവരുത്തുന്നതിനായി സ്‌കൂൾ സുരക്ഷാ പരിപാടികാൾ തുടരുമെന്നും CSD അറിയിച്ചു.