യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
അബുദാബിയിലെ താപനില 30 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ദുബായിൽ 30 ഡിഗ്രി സെൽഷ്യസിനും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
ചില വടക്കൻ തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും ശനിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. നേരിയ പൊടിക്കാറ്റിനും സാധ്യതയുണ്ട്.