യുഎഇയിലേക്ക് കരമാർഗം അൽ ഗുവൈഫത്ത് പോർട്ട് സ്റ്റേഷനിൽ പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്ക് ജൂൺ 26 മുതൽ ഇൻഷുറൻസ് നിർബന്ധമായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.
രാജ്യത്തേക്ക് വരുന്ന വിദേശ വാഹനങ്ങൾക്ക് അൽ ഗുവൈഫത്ത് പോർട്ട് സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് ഇൻഷുറൻസ് ഓൺലൈനായി എടുക്കാനായി ICP ഒരു പുതിയ ഇ-സേവനവും ആരംഭിച്ചിട്ടുണ്ട്. ഈ സേവനം യാത്രക്കാർക്കോ ട്രാൻസിറ്റ് ചെയ്യുന്നവർക്കോ വിവിധ ഇലക്ട്രോണിക് ചാനലുകൾ ഉപയോഗിച്ച് തുറമുഖം കടക്കുന്നത് എളുപ്പവും വേഗത്തിലാക്കുകയും ചെയ്യും.
ഈ സേവനം എങ്ങനെ ആക്സസ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ICP-യുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അല്ലെങ്കിൽ “Shory Aber” ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഈ സേവനം ലഭ്യമാക്കാം. .