Search
Close this search box.

ഫുജൈറയിൽ വില്ലകൾ താവളമാക്കി ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ : കൂടുതൽ വൈദ്യുതി ബിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്

Fujairah- Villas as base for online fraud gang arrested

ഫുജൈറയിൽ രണ്ട് വില്ലകൾക്കുള്ളിൽ വ്യാപകമായ ഓൺലൈൻ തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും പിന്നിൽ പ്രവർത്തിച്ച ക്രിമിനൽ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. സംഘം വാടകക്കെടുത്ത ഈ രണ്ട് വില്ലകളിൽ മാത്രമായി അസാധാരണമായി ഉയർന്ന വൈദ്യുതി ബില്ലുകൾ വരുന്നതായി അധികൃതർ കണ്ടെത്തിയതിനെത്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഈ വില്ലകളിലേ വൈദ്യുതി ബില്ലുകൾ സമാനമായ പ്രോപ്പർട്ടികളുടെ ശരാശരി വൈദ്യുതി ഉപഭോഗ പരിധിയേക്കാൾ വളരെ കൂടുതലായിരുന്നു. 23,000 ദിർഹം (ഏകദേശം $6,262) ആയിരുന്നു ഈ വില്ലകളിൽ വന്നിരുന്ന വൈദ്യുതി ബിൽ

ഇവിടെ മാത്രം എങ്ങനെ കൂടുതൽ വൈദ്യുതി ബില്ലുകൾ വരുന്നുവെന്ന് സംശയിച്ചതിനെത്തുടർന്നുണ്ടായ അന്വേഷണത്തിൽ ഈ വില്ലകളിൽ ഇലക്ട്രോണിക് തട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കലും നടത്തുന്ന ഒരു സംഘടിത ക്രിമിനൽ സംഘത്തിന്റെ സാന്നിദ്ധ്യം പോലീസ് കണ്ടെത്തി. സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന നിരവധി ഫോണുകളും കമ്പ്യൂട്ടറുകളും ഇവിടെ നിന്നും പോലീസ് കണ്ടെത്തി. ക്രിമിനൽ സംഘം ഈ വില്ലകൾ ഇലക്‌ട്രോണിക് തട്ടിപ്പുകൾക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി അവരുടെ താവളമാക്കുകയായിരുന്നു. ഇവർ ആളുകളെ കബളിപ്പിച്ച് വൻ ലാഭം വാഗ്ദ്ധാനം ചെയ്ത് പണം പിരിക്കാൻ വ്യാജ വെബ്സൈറ്റുകളും ഉണ്ടാക്കിയിരുന്നു.

അന്വേഷണത്തിനൊടുവിൽ ഏഷ്യൻ പൗരത്വമുള്ള 10 പ്രതികൾക്ക് അഞ്ച് വർഷം തടവും 5 മില്ല്യൺ ദിർഹം പിഴയും വിധിച്ചു. ഇവരുടെ താമസസ്ഥലം സ്‌പോൺസർ ചെയ്യുകയും വില്ലകളും വാഹനങ്ങളും നൽകുകയും ചെയ്‌ത വാണിജ്യ കമ്പനിക്കും 5 മില്യൺ ദിർഹം പിഴ ചുമത്തിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!