യുഎഇയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ദുബായ് ഭരണാധികാരി : ഫോൺകോൾ വൈറൽ

Ruler of Dubai calls and congratulates a student who has achieved high success in UAE- Phone call goes viral

യുഎഇയിൽ ഉന്നതവിജയം കൈവരിച്ച എമിറാത്തി ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ യാസ്മിൻ മഹ്മൂദ് അബ്ദുള്ളയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു.

ഷെയ്ഖ് മുഹമ്മദ് തന്നെയാണ് തന്റെ ട്വിറ്ററിൽ വിദ്യാർത്ഥിനിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭാഷണം തുടങ്ങുന്നത് ഇങ്ങനെയാണ്: “അത് യാസ്മിൻ അബ്ദുള്ളയാണോ? ഇത് മുഹമ്മദ് ബിൻ റാഷിദ്.ആണ്, തുടർന്ന് ആ വിദ്യാർത്ഥിനിയെ ഉന്നതവിജയം കൈവരിച്ചതിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ഉന്നത വിദ്യാഭ്യാസത്തിനായി ഏത് കോളേജിലേക്കാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ, മൂന്ന് സർവകലാശാലകളിൽ നിന്ന് തിരഞ്ഞെടുക്കുമെന്നും വിദ്യാർത്ഥിനി മറുപടി പറഞ്ഞു. വിദ്യാർത്ഥിനിയുടെ കുടുംബത്തിനോടും തന്റെ ആശംസകൾ അറിയിക്കാൻ ആവശ്യപ്പെട്ടാണ് ഷെയ്ഖ് മുഹമ്മദ് ഫോൺ കോൾ അവസാനിപ്പിച്ചത്.

വിജയകരമായ അധ്യയന വർഷം പൂർത്തിയാക്കിയ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്കും ജീവനക്കാർക്കും യുഎഇ വൈസ് പ്രസിഡന്റ് നന്ദി പറഞ്ഞു. എല്ലാ വർഷവും ഹൈസ്‌കൂൾ ടോപ്പർമാരെ ഷെയ്ഖ് മുഹമ്മദ് വ്യക്തിപരമായി വിളിക്കാറുണ്ട്. ഈ ഫോൺ കോൾ ഇതിനകം വൈറലായിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!