യുഎഇയിലുടനീളമുള്ള കാലാവസ്ഥ ഇന്ന് ചൂടും ഹ്യുമിഡിറ്റി നിറഞ്ഞതുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചില പ്രദേശങ്ങളിൽ പൊടികാറ്റിന് സാധ്യതയുണ്ടെന്നും, ഉച്ചയോടെ കിഴക്കൻ, പർവതപ്രദേശങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുണ്ട്.
അബുദാബിയിൽ 39 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസും താപനില ഉയരും. ഇവിടങ്ങളിലെ കുറഞ്ഞ താപനില യഥാക്രമം 29 ഡിഗ്രി സെൽഷ്യസും 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും. 47.2 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ അസിമുളിൽ (അൽ ഐൻ) രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.
വടക്കൻ തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റി 70 മുതൽ 85 ശതമാനം വരെ വർദ്ധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.