Search
Close this search box.

യുഎഇയിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

A native of Kollam was found dead in the UAE.

യുഎഇയിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂര്‍ മരക്കുളം മരുതിക്കോട് കിഴക്കുംകര വീട്ടില്‍ പരേതരായ കുഞ്ഞാപ്പിയുടെയും എല്‍സിയുടെയും മകൻ അജികുമാറിനെയാണ് ഉമ്മുല്‍ഖുവൈനിലെ റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.47 വയസായിരുന്നു.

കൂടെ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിയുമായുള്ള തർക്കത്തിനിടയിൽ ആന്ധ്രാപ്രദേശ് സ്വദേശി അജികുമാറിന്‍റെ തലയ്ക്ക് അടിയ്ക്കുകയും അടിയുടെ ആഘാതത്തിൽ മരണം സംഭവിക്കുകയായിരുന്നുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്.

സംഭവത്തിൽ ആന്ധ്ര സ്വദേശി ഭാസ്‌കര്‍ റാവു (37)വിനെ പോലീസ് പിടികൂടിയെന്നാണ് വിവരം. ഇരുവരും ഉമ്മുല്‍ഖുവൈനിലെ ഒരേകമ്പനിയില്‍ ജോലിചെയ്ത്
ഒരു റൂമിൽ താമസിച്ച് വരികയായിരുന്നു. നിയമ നടപടികള്‍ പൂർത്തിയായാൽ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!