ഹജ്ജ് കര്‍മ്മത്തിന് തുടക്കമായി : ഇന്ന് അറഫസംഗമം

https://dubaivartha.com/wp-content/uploads/2023/06/Hajj-begins-Arafat-today.jpg

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് ജൂൺ 27 ചൊവ്വാഴ്ച നടക്കും.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന്​ വേദിയാവുന്ന അറഫയെ ലക്ഷ്യമാക്കി ഇന്നലെ രാത്രി ആരംഭിച്ച തീര്‍ഥാടക പ്രവാഹം ഇപ്പോ‍ഴും തുടരുകയാണ്. മുന്‍കാലങ്ങളില്‍ ബസിലും കാല്‍നടയായിട്ടുമായിരുന്നു ഹാജിമാരുടെ യാത്ര. അടുത്തകാലത്തായി ഹറമൈന്‍ തീവണ്ടി സര്‍വീസ് കൂടി ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ 25 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ അറഫയില്‍ സംഗമിക്കുമെന്നാണ് കണക്കാക്കുന്നത്. കൊറോണ മഹാമാരിക്ക് ശേഷം ആദ്യമായി അതിന്റെ ഹജ്ജ് പൂർണ്ണ ശേഷിയിലേക്ക് മടങ്ങിയിരിക്കുകയുമാണ്.

ഇതുവരെ, ലോകമെമ്പാടുമുള്ള 1.8 ദശലക്ഷത്തിലധികം തീർഥാടകർ ഹജ്ജിനായി മക്കയിലും പരിസരത്തും തടിച്ചുകൂടിയിട്ടുണ്ടെന്നും സൗദി അറേബ്യയ്ക്കുള്ളിൽ നിന്ന് കൂടുതൽ തീർഥാടകർ ചേർന്നതിനാൽ എണ്ണം ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സൗദി ഹജ് മന്ത്രാലയ വക്താവ് അയ്ദ് അൽ -ഗ്വെയ്നിം. പറഞ്ഞു. ഈ വർഷം മഹാമാരിക്ക് മുമ്പുള്ള അത്ര 2 ദശലക്ഷത്തിലധികം തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!