യു എ ഇയിൽ ജൂലൈ മാസത്തിൽ പ്രഖ്യാപിച്ച ഇന്ധനവിലയിലെ വർദ്ധനവിനെതുടർന്ന് അജ്മാനിൽ ടാക്സി നിരക്കുകളിൽ നേരിയ വർദ്ധനവ് പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ഓരോ കിലോമീറ്ററിനും 1.82 ദിർഹം ആയിരിക്കും പുതിയ നിരക്കെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസത്തിൽ ഓരോ കിലോമീറ്ററിനും 1.81 ദിർഹമായിരുന്നു നിരക്ക്.






