യു എ യിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും ചിലപ്പോൾ ഇത് പകൽ സമയത്ത് പൊടി വീശുന്നതിന് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
രാജ്യത്ത് താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 40 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
അതേസമയം അബുദാബിയിൽ 27 ഡിഗ്രി സെൽഷ്യസും ദുബായിൽ 28 ഡിഗ്രി സെൽഷ്യസും ഉൾ പ്രദേശങ്ങളിൽ 24 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാമെന്നും കേന്ദ്രം പറയുന്നു.
ഹ്യുമിഡിറ്റി ലെവൽ അബുദാബിയിൽ 25 മുതൽ 75 ശതമാനം വരെയും ദുബായിൽ 25 മുതൽ 80 ശതമാനം വരെയും ആയിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.