യാത്രാ സമയം 12 മിനിറ്റായി കുറയ്ക്കാം; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന് അംഗീകാരം

ഗാർൺ അൽ സബ്ഖ സ്ട്രീറ്റ് – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്‌ഷൻ ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കരാർ നൽകി. മണിക്കൂറിൽ 17,600 വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന നാല് പാലങ്ങളുടെ നിർമ്മാണം ഉൾക്കൊള്ളുന്ന പദ്ധതിയാണിത്.

374 മില്യൺ ദിർഹം ചെലവ് വരുന്ന ഈ പദ്ധതി, അൽ ഖുസൈസിലേയും ഷാർജയിലേയും ദിശയിലുള്ള ഗാർൺ അൽ സബ്ഖാ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള യാത്രാ സമയം 40 ശതമാനം കുറയ്ക്കുന്നു.

ഗാർൺ അൽ സബ്ഖ – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ ഇംപ്രൂവ്‌മെന്റ് പ്രോജക്റ്റ്, കിഴക്കോട്ടും പടിഞ്ഞാറോട്ടും തന്ത്രപ്രധാനമായ റോഡ് ഇടനാഴികൾ നവീകരിക്കുന്നതിനുള്ള ആർടിഎയുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് ഈ പദ്ധതി. അൽ യലായിസ്, എക്സ്‌പോ റോഡുകൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആർടിഎ പൂർത്തിയാക്കിയിരുന്നു.

ഗാർൺ അൽ സബ്ഖ സ്ട്രീറ്റ് കോറിഡോർ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വലിയ സംരംഭത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു. ഈ പദ്ധതി പൂർത്തിയാകുന്നതോടെ പീക്ക് അവറിലെ യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയ്ക്കുമെന്നും അൽ ടയർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!