യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്ന് തിങ്കളാഴ്ച പുലർച്ചെ 5.30 മുതൽ രാവിലെ 8.30 വരെ വിവിധയിടങ്ങളിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകിയിരുന്നു. തിരശ്ചീന ദൃശ്യപരത കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടിരുന്നു.
ഇന്ന് പകൽ സമയത്ത് പൊടി കാറ്റിന് സാധ്യതയുണ്ട്. താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 41 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
കുറഞ്ഞ താപനില അബുദാബിയിൽ 28 ഡിഗ്രി സെൽഷ്യസും ദുബായിൽ 29 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഇന്ന് രാത്രിയിലും ചൊവ്വാഴ്ച നാളെ രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. അബുദാബിയിൽ 25 മുതൽ 90 ശതമാനം വരെയും ദുബായിൽ 45 മുതൽ 90 ശതമാനം വരെയുമായിരിക്കും ഹ്യുമിഡിറ്റി ലെവൽ.