യുഎഇയുടെ ചരിത്രം രേഖപ്പെടുത്തിയ പ്രമുഖ ചരിത്രകാരൻ പീറ്റർ ഹെല്യർ (75) (അന്തരിച്ചു.
അബുദാബിയിലെ ക്ലീവ്ലാൻഡ് ഹോസ്പിറ്റലിൽ വച്ചാണ് ഹെല്ലിയർ മരണപ്പെട്ടത്. യുഎഇയുടെ സ്ഥാപക പിതാവായ പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വിദേശ സന്ദർശനങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി സിനിമകൾ ചെയ്യുന്നതിനായി 1975 ലാണ് പീറ്റർ ഹെല്യർ യുഎഇയിലെത്തുന്നത്.
പിന്നീട് അദ്ദേഹം യുഎഇയുടെ വാർത്താ ഏജൻസിയായ വാമിന്റെ ഇംഗ്ലീഷ് ഭാഷാ സേവനം സ്ഥാപിക്കാൻ സഹായിച്ചു, കൂടാതെ അബുദാബിയുടെ വിദേശ ഭാഷാ റേഡിയോ പ്രക്ഷേപണത്തിന്റെ തലവനായും എമിറേറ്റ്സ് ന്യൂസ് പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. നാഷണൽ മീഡിയ കൗൺസിലിന്റെ ദീർഘകാല വിവര ഉപദേഷ്ടാവ് കൂടിയായിരുന്നു അദ്ദേഹം.
യുഎഇയ്ക്കായുള്ള സേവനങ്ങൾക്ക് അദ്ദേഹത്തിന് പൗരത്വം നൽകുകയും യുഎഇയിലെ പ്രധാന പുരാവസ്തു സൈറ്റുകൾ തിരിച്ചറിയുന്നതിനുള്ള പ്രവർത്തനത്തിന് എമിറേറ്റിലെ ഒരു സിവിലിയന്‍ നൽകാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ അബുദാബി മെഡൽ 2013-ൽ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
യുഎഇയിലെ നിരവധി ഉയർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.