യുഎഇയിൽ ഇന്ന് താപനില 48 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ഷാർജയുടെയും ഫുജൈറയുടെയും ചില ഭാഗങ്ങളിൽ നേരിയ മഴയും പ്രതീക്ഷിക്കാമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് രാത്രിയിലും ബുധനാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. ഇന്ന് രാവിലെ മൂടൽമഞ്ഞ് രൂപപ്പെട്ടതിനാൽ മഞ്ഞ, ചുവപ്പ് അലർട്ടുകളും NCM പുറപ്പെടുവിച്ചിരുന്നു.
അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസുമായി താപനില ഉയരും. 29 ഡിഗ്രി സെൽഷ്യസും 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും ഇവിടങ്ങളിലെ കുറഞ്ഞ താപനില.