നിയമവിരുദ്ധമായ ഓവർടേക്കിംഗിനെതിരെ അജ്മാൻ പോലീസ് പുതിയ ബോധവൽക്കരണ കാമ്പെയ്ൻ ആരംഭിച്ചു.
നിയമവിരുദ്ധമായ ഓവർടേക്ക് ചെയ്യുന്ന വാഹനമോടിക്കുന്നവർക്ക് 3,000 ദിർഹം വരെ പിഴയും ഒരു വർഷത്തെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷനും കുറ്റത്തിനനുസരിച്ച് ബ്ലാക്ക് പോയിന്റുകളും നൽകേണ്ടിവരുമെന്ന് പോലീസ് ബോധവൽക്കരണ കാമ്പെയ്നിലൂടെ മുന്നറിയിപ്പ് നൽകി.
കാമ്പെയ്നിൽ മൂന്ന് തെറ്റായ ഓവർടേക്കിംഗ് രീതികളും പോലീസ് എടുത്തുകാണിച്ചു.
ഇതനുസരിച്ച് അടിയന്തര സ്റ്റോപ്പിംഗ് പാതയിലൂടെ ഓവർടേക്ക് ചെയ്താൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കും. അപകടകരമായി റോഡിലേക്ക് നീങ്ങുന്നവർക്ക് 600 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കും. ഓവർടേക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നിടത്ത് ട്രക്ക് ഡ്രൈവർമാർ ഓവർടേക്ക് ചെയ്താൽ 3,000 ദിർഹം പിഴയും ഒരു വർഷത്തെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷനും ലഭിക്കും.