മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന ആഗോളകേന്ദ്രം (waste-to-energy facility) ദുബായിൽ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു
വേസ്റ്റ് ടു എനർജി സെന്ററിന്റെ ആദ്യ ഘട്ടം ദുബായിലെ വാർസാനിലാണ് ആരംഭിച്ചിട്ടുള്ളത്. പാരിസ്ഥിതിക പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കാത്ത നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഈ സൗകര്യം 4 ബില്യൺ ദിർഹം ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്.
ലോകോത്തര ശുദ്ധമായ ഊർജ ഇൻഫ്രാസ്ട്രക്ചർ നിർമ്മിച്ച് ഹരിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനം ദുബായ് ത്വരിതപ്പെടുത്തുന്നത് തുടരുകയാണെന്ന് ഉദ്ഘാടന വേളയിൽ ഷെയ്ഖ് ഹംദാൻ പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടിലൂടെ ദുബായിയെ ലോകത്തിലെ ഏറ്റവും സുസ്ഥിര നഗരങ്ങളിലൊന്നായി മാറ്റുന്നതിന്റെ ഭാഗമായി പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്നതിനുള്ള ശേഷി ക്രമാനുഗതമായി വിപുലീകരിക്കും.
https://www.facebook.com/watch/?v=280141461264101