ഉംറ നിർവഹിക്കാനായി സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഇലക്ട്രോണിക് വിസ അനുവദിച്ചു തുടങ്ങിയതായി ഉംറ മന്ത്രാലയം അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇ-വിസകൾക്കുള്ള അപേക്ഷകൾ നുസുക്ക് പ്ലാറ്റ്ഫോമിൽ സമർപ്പിക്കാം: https://www.nusuk.sa/ar/about. ഈ പ്ലാറ്റ്ഫോം ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് മക്കയും മദീനയും സന്ദർശിക്കാനുള്ള സേവനങ്ങളും ഒന്നിലധികം ഭാഷകളിൽ ഭവന, ഗതാഗതം, വിവര സേവനങ്ങളും നൽകും.
ഉംറ നിർവഹിക്കാനായി ജൂലൈ മാസം 19 (മൂഹറം ഒന്ന് ) മുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാനാകുമെന്നും മന്ത്രാലയം അറിയിച്ചു.