Search
Close this search box.

കുവൈത്തിൽ നിന്നുള്ള കൊച്ചുകുട്ടിക്ക് ബുർജ് ഖലീഫ കാണാൻ ആഗ്രഹം : വൈറൽ വീഡിയോ കണ്ട് കുട്ടിയെ ക്ഷണിച്ച് ഷെയ്ഖ് ഹംദാൻ

Little boy wants to see Burj Khalifa- Sheikh Hamdan invites child after watching viral video

കുവൈത്തിൽ നിന്നുള്ള ഒരു ആൺകുട്ടിയുടെ ബുർജ് ഖലീഫ കാണണമെന്ന ആഗ്രഹം സഫലമാക്കാനൊരുങ്ങി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കുവൈത്തി ചാനലായ അൽ ഖബസിനോടാണ് ബദ്ർ എന്ന കുവൈത്തിൽ നിന്നുള്ള ആൺകുട്ടി ബുർജ് ഖലീഫ കാണാനുള്ള ആഗ്രഹം വീഡിയോയിലൂടെ പങ്കുവെച്ചത്.

എവിടെ സന്ദർശിക്കാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായാണ് കുട്ടി ബുർജ് ഖലീഫയെന്ന് മറുപടി നൽകുന്നത്. ബുർജ് ഖലീഫയെക്കുറിച്ച് എങ്ങനെയാണ് അറിഞ്ഞതെന്ന ചോദ്യത്തിന്, ടെലിവിഷനിലൂടെ ഏറെ കാര്യങ്ങൾ ഞാൻ മനസ്സിലാക്കിയതായും ഞാൻ ബുർജ് ഖലീഫ കാണും എന്ന് മറുപടി പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

സോഷ്യൽ മീഡിയയിൽ അതിവേഗം ശ്രദ്ധിക്കപ്പെട്ട വീഡിയോ ഷെയ്ഖ് ഹംദാന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. എന്നാൽ ആർക്കെങ്കിലും ബദറിനെകുറിച്ച് അറിയാമെങ്കിൽ, ദുബായും ബുർജ് ഖലീഫയും അതിലെ മറ്റ് മനോഹരമായ കാഴ്ചകളും സന്ദർശിക്കാൻ ഞാൻ അദ്ദേഹത്തിനും കുടുംബത്തിനും ക്ഷണം നൽകുന്നുവെന്നുമാണ് ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

 

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!