Search
Close this search box.

84 ബില്യൺ ദിർഹം : റെക്കോർഡ് വിദേശ നിക്ഷേപം രേഖപ്പെടുത്തി യുഎഇ

UAE investments increase even as sentiment wanes globally

2022 ൽ യുഎഇ 84 ബില്യൺ ദിർഹത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം രേഖപ്പെടുത്തിയതായി യുഎൻ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് കോൺഫറൻസ് (UNCTAD) റിപ്പോർട്ട് പറയുന്നു.

ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണെന്നും ആഗോളതലത്തിൽ വിദേശനിക്ഷേപത്തിൽ 12 ശതമാനം കുറവുണ്ടായിട്ടും രാജ്യം റെക്കോർഡ് നേട്ടം കൈവരിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.

മേഖലയിലേക്ക് വരുന്ന ആഗോള നിക്ഷേപങ്ങളിൽ യുഎഇ മുന്നിട്ട് നിൽക്കുന്നു. അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് ശേഷം മൊത്തം 997 പ്രോജക്ടുകളുള്ള ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ പുതിയ നിക്ഷേപ സ്വീകർത്താക്കളാണ് യുഎഇയെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടും സ്ഥിരീകരിച്ചിട്ടുണ്ട്.

മുൻവർഷത്തെ അപേക്ഷിച്ച് പുതിയ പദ്ധതികളിൽ 80 ശതമാനം വർധനവാണ് യു എ ഇ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ’ഷെയ്ഖ് മുഹമ്മദ് ട്വീറ്റിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!