2023 ന്റെ ആദ്യ പകുതിയിൽ 22 സ്മാർട്ട് പോലീസ് സ്റ്റേഷനുകളിൽ (SPS) 65,942 ഇടപാടുകൾ നടന്നതായി ദുബായ് പോലീസ് അറിയിച്ചു. ഒരു മാനുഷിക ഇടപെടലും കൂടാതെ പ്രോസസ്സ് ചെയ്ത ഇടപാടുകളിൽ 4,967 ക്രിമിനൽ സംബന്ധമായ അന്വേഷണങ്ങളും 16,205 മറ്റ് റിപ്പോർട്ടുകളുമാണുള്ളത്.
അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, ചൈനീസ് എന്നീ ഏഴ് ഭാഷകളിൽ കമ്മ്യൂണിറ്റി അധിഷ്ഠിത, പോലീസ് സേവനങ്ങളാണ് സ്മാർട്ട് സ്റ്റേഷനുകൾ വാഗ്ദാനം ചെയ്യുന്നത്.