യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായിരിക്കുമെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് രാവിലെ മൂടൽമഞ്ഞിനെ തുടർന്ന് അതോറിറ്റി റെഡ്, യെല്ലോ അലർട്ടുകൾ നൽകിയിയിരുന്നു. ഷാർജയടക്കമുള്ള ചില ഭാഗങ്ങളിൽ ഇന്ന് നേരിയ മഴ പ്രതീക്ഷിക്കുന്നുണ്ട്.
രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 44 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 40 മുതൽ 45 ° C വരെയും പർവതങ്ങളിൽ 33 മുതൽ 37 ° C വരെയും ഉയരും. അബുദാബിയിലും ദുബായിലും ഹ്യുമിഡിറ്റിയുടെ അളവ് 70 മുതൽ 15 ശതമാനം വരെയായിരിക്കും