Search
Close this search box.

അജ്മാനിൽ എത്തിഹാദ് സ്ട്രീറ്റ് വികസന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായി : അഞ്ച് പുതിയ പാതകൾ തുറന്നു

First phase of Etihad Street development project completed in Ajman- Five new lanes opened

അജ്മാനിലെ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് വകുപ്പ് അൽ എത്തിഹാദ് സ്ട്രീറ്റ് വികസന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായതായി പ്രഖ്യാപിച്ചു, അഞ്ച് പുതിയ പാതകൾ ഇന്നലെ ജൂലൈ 9 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ആദ്യഘട്ടം നിശ്ചയിച്ച തീയതിക്ക് മുമ്പേ പൂർത്തിയാക്കിയതായും മുനിസിപ്പാലിറ്റി അറിയിച്ചു.

2022 ജൂലൈയിൽ ആരംഭിച്ച പദ്ധതിയിൽ അൽ എത്തിഹാദ് സ്ട്രീറ്റിൽ ഒരു പാലത്തിന്റെ നിർമ്മാണം ഉൾപ്പെടുന്നു. ഷാർജയിലേക്ക് പോകാൻ അജ്മാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നും അൽ ഹസൻ ബിൻ അൽ ഹൈതം സ്ട്രീറ്റിൽ നിന്നും വരുന്നവർക്കുള്ള പാലത്തിന് പുറമെ ദുബായിൽ നിന്ന് ഷെയ്ഖ് ഖലീഫ ഇന്റർസെക്‌ഷനിലേക്ക് വരുന്ന വാഹനങ്ങൾക്കുള്ള മൂന്ന് പാതകളും പാലങ്ങൾക്ക് താഴെ അൽ എത്തിഹാദിന്റെയും കുവൈറ്റ് സ്ട്രീറ്റിന്റെയും ഇന്റർസെക്‌ഷനിൽ ട്രാഫിക് ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്.

സ്ട്രീറ്റിൽ മണിക്കൂറിൽ 16,000 വാഹനങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും യാത്രാ സമയം 50 ശതമാനം കുറയ്ക്കുന്നതിനുമാണ് വകുപ്പ് അഞ്ച് പാതകൾ നൽകിയിട്ടുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts