Search
Close this search box.

വെള്ളത്തില്‍ മുങ്ങിയ ബിരിയാണിക്ക് 15 ദിർഹം : യാത്രയ്ക്കിടെ ദുരനുഭവം പങ്കുവെച്ച അഷ്‌റഫ് താമരശ്ശേരിയോട് ഖേദംപ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

15 dirhams for Biryani in Air India Express: Air India Express apologizes to Ashraf Thamarassery who shared his experience during the journey

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്രയ്ക്കിടെയുണ്ടായ ഭക്ഷണവുമായി ബന്ധപെട്ട ദുരനുഭവം പങ്കുവെച്ച പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഖേദമറിയിച്ചു.

കഴിഞ്ഞ ദിവസം ഷാർജ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്യുമ്പോഴാണ് അഷ്‌റഫ് താമരശ്ശേരിയ്ക്ക് ഓർഡർ ചെയ്ത 15 ദിർഹത്തിന്റെ ബിരിയാണി പകുതി വെള്ളം നിറഞ്ഞ രീതിയിൽ ലഭിച്ചത്. ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ആന്‍ഡ് എയര്‍ ഏഷ്യയും കമന്റിലൂടെ ഖേദമറിയിച്ചത്. ഇത്തരത്തില്‍ ദുരനുഭവം ഉണ്ടാകുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല, നിങ്ങളുടെ ബുക്കിംഗ് വിവരങ്ങള്‍ ഞങ്ങള്‍ക്ക് സ്വകാര്യമായി അയയ്ക്കുക, അക്കാര്യം ഞങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും കമന്റിലൂടെ വ്യക്തമാക്കി.

 

ഒരുപാട് ഇരട്ടി നിരക്ക്‌ നൽകിയാണ് ടിക്കറ്റ് വരെ കിട്ടിയതെന്നും വിമാനത്തിനകകത്ത് കയറിയപ്പോൾ നല്ല വിശപ്പുണ്ടായിരുന്നുവെന്നും അതിനാലാണ്  ഒരു ബിരിയാണി കഴിക്കാം എന്ന് കരുതി ഓർഡർ നൽകിയതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കിട്ടിയ ബിരിയാണിയാണെങ്കിൽ പ്ലാസ്റ്റിക് പാത്രത്തിലും.

15 ദിര്‍ഹത്തിന്റെ ബിരിയാണിയുടെ കോലമാണിതൊന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുകാരുടെ കാറ്ററിങ്ങുകാര്‍ ആരാണെങ്കിലും ബിരിയാണി വെച്ച് പഠിക്കണമെന്നും  അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന സ്‌നാക്‌സ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടുത്തിടെ നിര്‍ത്തലാക്കിയിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!