ദുബായ് മീഡിയ സിറ്റിയിൽ ഭൂചലനത്തിന് സമാനമായ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ.
ഇന്ന് ജൂലൈ 10 ന് രാവിലെ 10 മണിക്കാണ് ഭൂചലനത്തിന് സമാനമായ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി ദുബായ് മീഡിയ സിറ്റിയിലെ താമസക്കാരും ഓഫീസ് ജീവനക്കാരും അറിയിച്ചത്.
പലരും സോഷ്യൽ മീഡിയയിലൂടെ ഭൂചലനമുണ്ടായോ എന്നും, ഇത് ഭൂകമ്പമാണോ അതോ ഏതെങ്കിലും സൈറ്റിൽ നിന്നുള്ള കുലുക്കമാണോ എന്ന ചോദ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. ദുബായിലെ ദി പേൾ കെട്ടിടം തകർത്തപ്പോഴും സമാനമായ പ്രകമ്പനങ്ങൾ സമീപവാസികൾക്ക് അനുഭവപ്പെട്ടിരുന്നു.
