യുഎയിൽ ഇന്ന് ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി(NCM) അറിയിച്ചു. ചില വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചയോടെ മഴയ്ക്ക് സാധ്യതയുള്ളതായും NCM പ്രസ്താവയിലൂടെ വ്യക്തമാക്കി.
രാത്രിയിലും ബുധനാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കുമെന്നും NCM. ഇന്ന് അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും ദുബായിൽ 42 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരുമെന്നും NCM അറിയിച്ചു. എമിറേറ്റുകളിൽ യഥാക്രമം 31 ഡിഗ്രി സെൽഷ്യസും 33 ഡിഗ്രി സെൽഷ്യസും ആയിരിക്കും. തിങ്കളാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില സെയ്ഹ് അൽ സലേമിൽ (ദുബായ്) 48.7 ഡിഗ്രി സെൽഷ്യസായിരുന്നു.
 
								 
								 
															 
															





