യുഎഇയിൽ സ്വദേശിവത്കരണ നിയമങ്ങൾ പുതുക്കി. അടുത്ത വർഷം 2024 മുതൽ 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കണമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു. മുമ്പ്, 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യമേഖലാ കമ്പനികളിൽ മാത്രമേ സ്വദേശിവൽക്കരണ നിയമങ്ങൾ ബാധകമായിരുന്നുള്ളൂ.
എന്നാൽ വീണ്ടും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമിറാത്തികളുടെ എണ്ണം വർധിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
2024-ലും 2025-ലും ഒരു യുഎഇ പൗരനെയെങ്കിലും നിയമിക്കേണ്ടതുണ്ട്. 2025-ൽ തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 108,000 ദിർഹം പിഴ ചുമത്തും. പതിനാല് സെക്ടറിലാണ് ഈ സ്വദേശിവത്കരണം ബാധകമാകുക.