Search
Close this search box.

ഡ്രൈവിംഗ് ലൈസൻസ്: ‘വൺ ഡേ ടെസ്റ്റ്’ പദ്ധതിയുമായി ഷാർജ പോലീസ്

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾക്കായി ഷാർജ പോലീസ് ‘വൺ ഡേ ടെസ്റ്റ്’ എന്ന പുതിയ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിലൂടെ പ്രിലിമിനറി, സിവിൽ ടെസ്റ്റുകൾ ഒരേ ദിവസം തന്നെ പൂർത്തിയാക്കാൻ സാധിക്കും. നാഷണൽ സർവീസ് റിക്രൂട്ട്‌മെന്റുകൾക്കും ഹൈസ്‌കൂൾ ബിരുദധാരികൾക്കും വേണ്ടിയാണ് ഏകദിന ടെസ്റ്റ് പദ്ധതി ആരംഭിച്ചത്.

ഈ പദ്ധതി സെപ്റ്റംബറിൽ അവസാനിക്കുമെന്നും ഇലക്‌ട്രോണിക്, ഓൺ-സൈറ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് സർവീസ് നടത്തുകയെന്നും മെക്കാനിക്‌സ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിംഗ് വകുപ്പ് ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് എൽ-കെ പറഞ്ഞു.

ആദ്യ ഘട്ടം ഇലക്‌ട്രോണിക് രീതിയിലായിരിക്കും നടക്കുക, നേരിട്ട് ഹാജരാകേണ്ടതില്ല. MOI (ഇന്റീരിയർ മന്ത്രാലയം) ആപ്ലിക്കേഷൻ ഉപയോഗിച്ച് ഒരു അപേക്ഷകന് പുതിയ ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

തിയറി പരീക്ഷ ഓൺലൈനിൽ വിജയിച്ച ശേഷം, അപേക്ഷകൻ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു, അതിൽ പ്രായോഗിക പരിശീലനമാണ് ഉൾപ്പെടുന്നത്. അതിനുശേഷം, അന്തിമ പരീക്ഷാ തീയതിയിൽ ഒരേ ദിവസം പ്രിലിമിനറി, സിവിൽ പരീക്ഷകൾ ഉണ്ടായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!