യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും ചിലയിടങ്ങളിൽ പൊടിനിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടും. ഇന്ന് രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗത്ത് മൂമൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 38 മുതൽ 43 ° C വരെയും പർവതങ്ങളിൽ 33 മുതൽ 37 ° C വരെയും താപനില ഉയരും.