ദുബായിലെത്തിയ ഇന്ത്യൻ വ്യവസായിയായ അനസ് റഹ്മാൻ ജുനൈദും ഭാര്യയും രണ്ട് കുട്ടികളും ഇന്നലെ ശനിയാഴ്ച ദുബായിലെ അറ്റ്‌ലാന്റിസ് ദി റോയലിന്റെ 22-ാം നിലയിൽ നിന്ന് ലിഫ്റ്റിൽ കയറുമ്പോൾ അപ്രതീക്ഷിതമായി അതേ ലിഫ്റ്റിലേക്ക് പരിവാരങ്ങളോടൊപ്പം കടന്നുവന്നത് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അദ്ദേഹത്തിന്റെ 74-ാം പിറന്നാള്‍ ദിനത്തിൽ തന്നെ അദ്ദേഹത്തിനെ അടുത്ത് കണ്ടതിന്റെ ഞെട്ടലിലാണ് അനസും കുടുംബവും.
അദ്ദേഹത്തെ ലിഫ്റ്റിൽ കണ്ടപ്പോൾ ആദ്യം ശരിക്കും ഞെട്ടലാണുണ്ടായത്. വളരെ സൗഹാർദ്ദപരമായിരുന്നു പെരുമാറ്റം. അദ്ദേഹം എന്റെ മകളെ തൊട്ട് താൻ ആരാണെന്ന് അവൾക്ക് അറിയാമോയെന്ന് മകളോട് ചോദിച്ചു. മറ്റുള്ളവരുമായും അദ്ദേഹം സംസാരിച്ചു. കൂടാതെ, എല്ലാവരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. ഇത് തന്നെയും കുടുംബത്തെ ആവേശഭരിതരാക്കിയെന്ന് അനസ് പറഞ്ഞു. ഭാര്യ തൻസീമിനും 10 വയസ്സുള്ള മകൾ മിഷേലിനും ഏഴ് വയസ്സുള്ള മകൻ ഡാനിയലിനും ദുബായ് ഭരണാധികാരിയെ കണ്ടതിലുള്ള സന്തോഷം ഇപ്പോഴും അടങ്ങിയിട്ടില്ല.
രണ്ടാഴ്ചത്തെ അവധിയാഘോഷിക്കാൻ മുംബൈയിൽ നിന്നെത്തിയ അനസും കുടുംബവും അറ്റ്ലാന്റിസ് ദ് റോയലിലായിരുന്നു താമസിച്ചത്. 22-ാം നിലയിലെ മുറിയിൽ നിന്ന് താഴത്തെ നിലയിലെത്താൻ ലിഫ്റ്റിൽ കയറിയതായിരുന്നു ഇവർ. 21-ാം നിലയിൽ ലിഫ്റ്റ് നിർത്തിയപ്പോഴാണ് ഷെയ്ഖ് മുഹമ്മദ് കയറിയത്
മകളോട് സംസാരിച്ചതിന് ശേഷം അദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞ് എവിടെ നിന്നാണെന്നും എന്താണ് ചെയ്യുന്നതെന്നും ചോദിച്ചു. എന്നാൽ പെട്ടെന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണെന്ന് ഓർമ്മ വരാഞ്ഞതിനാൽ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരാൻ കഴിയാഞ്ഞതിൽ വലിയ ഖേദമുണ്ടെന്നും അനസ് പറഞ്ഞു. ഷെയ്ഖ് മുഹമ്മദിനോടൊത്തുള്ള ചിത്രങ്ങളും അനസ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/AnasRahmanJunaid/posts/10159100555752260?ref=embed_post