2023ലെ ആദ്യ ആറ് മാസങ്ങളിൽ 8.5 മില്യണിലധികം അന്താരാഷ്ട്ര സന്ദർശകരെ ദുബായ് സ്വാഗതം ചെയ്തു. എമിറേറ്റിന്റെ ഓഹരിയായ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് 14 ശതമാനം ഉയർന്ന് 71 ബില്യൺ ദിർഹം മൂല്യം രേഖപ്പെടുത്തി. റിയൽ എസ്റ്റേറ്റ് മേഖലയിലും കാര്യമായ ഡിമാൻഡ് വളർച്ചയുണ്ടായി, മൊത്തം ഇടപാടുകൾ 285 ബില്യൺ ദിർഹത്തിലെത്തിയതായും ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
നമ്മുടെ സാമ്പത്തിക നേട്ടങ്ങളും, നമ്മുടെ തന്ത്രപരമായ ആസൂത്രണവും, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക അന്തരീക്ഷവും കണ്ട് ദുബായിലെ പ്രമുഖ നിക്ഷേപകരും അന്താരാഷ്ട്ര സ്ഥാപനങ്ങളും വ്യവസായ പ്രമുഖരും അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ് ഇത്തരം നേട്ടങ്ങളെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു