Search
Close this search box.

എക്സിറ്റ് എടുക്കാനായി പെട്ടെന്ന് ട്രാക്ക് മാറിയുണ്ടായ ഭയാനകമായ അപകടദൃശ്യങ്ങൾ പുറത്ത് വിട്ട് ജാഗ്രതാനിർദ്ദേശവുമായി അബുദാബി പോലീസ്

Abu Dhabi Police issued a warning after releasing the terrifying accident scenes of the sudden change of track after taking the exit.

അബുദാബിയിലെ റോഡിൽ ഈയടുത്തിടെ ഒരു വാഹനം എക്സിറ്റ് എടുക്കാനായി പെട്ടെന്ന് ട്രാക്ക് മാറിയുണ്ടായ അപകടത്തിന്റെ ഭയാനകമായ അപകടദൃശ്യങ്ങൾ അബുദാബി പോലീസ് പുറത്ത് വിട്ടു.

ഡ്രൈവിങ്ങിനിടെ എക്സിറ്റിലേക്ക് എത്തിച്ചേരാനായി റോഡിലെ മറ്റുള്ള വാഹനങ്ങളെ പരിഗണിക്കാതെ പെട്ടെന്ന് ട്രാക്ക് മാറി വളഞ്ഞുപുളഞ്ഞ് എക്സിറ്റിലേക്ക് പോകുന്ന ഒരു കാർ എക്സിറ്റിനോട് ചേർന്നുള്ള ബാരിയറിൽ ഇടിച്ചു മറിയുന്നതും, രാത്രിയിൽ ഇതേ പോലെത്തന്നെ മൂന്ന് പാതകൾ മുറിച്ചുകടന്ന് ഒരു വാഹനം എക്സിറ്റ് ബാരിയറിൽ ഇടിച്ച് പുറകിൽ വന്ന വാഹനത്തിന്റെ ബാക്ക് സൈഡിൽ തട്ടി ബാരിയറിൽ ഇടിച്ചു നിൽക്കുന്ന വീഡിയോയാണ് പോലീസ് പങ്ക് വെച്ചിരിക്കുന്നത്.

ഡ്രൈവർമാർ തങ്ങൾ വിചാരിച്ച എക്സിറ്റ് മിസ് ആകാതിരിക്കാൻ റോഡിൻറെ അടുത്ത ട്രാക്കിലൂടെ വരുന്ന വാഹനങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ ഉടൻ ട്രാക്ക് മാറി ഓവർ ടേക്ക് ചെയ്താണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത്.

എല്ലായ്‌പ്പോഴും റോഡിലുള്ള പെട്ടെന്നുള്ള ഗതിമാറ്റം ഒഴിവാക്കണമെന്ന് അബുദാബി പോലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണിത്.  തെറ്റായ ഓവർടേക്കിംഗിന് ഡ്രൈവർക്ക് 600 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

ഡ്രൈവർമാർ മറ്റൊരു ട്രാക്കിലേക്ക് മാറുകയാണെങ്കിൽ എല്ലായ്പ്പോഴും റോഡ് വ്യക്തമാണെന്ന് ഉറപ്പാക്കണമെന്നും പോലീസ് പറഞ്ഞു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!