യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും അദ്ദേഹത്തിന്റെ പ്രതിനിധിയുമായ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി യുഎഇ പ്രസിഡൻഷ്യൽ കോടതി അറിയിച്ചു.
ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ ആരോഗ്യ സംബന്ധമായ അസുഖങ്ങളിലൂടെയാണ് കടന്നുപോകുകയാണെന്നും അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കാൻ ഞങ്ങൾ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നുവെന്നും ഇന്ന് ജൂലൈ 22 ന് പുറത്തിറക്കിയ പ്രസ്താവനയിൽ യുഎഇ പ്രസിഡൻഷ്യൽ കോടതി അറിയിച്ചു.
2010 ജൂണിലാണ് ഷെയ്ഖ് സയീദ് അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായത്. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ മുൻ അംഗമായിരുന്ന ഷെയ്ഖ് സയീദ് മാരിടൈം പോർട്ട് അതോറിറ്റിയുടെ (അബുദാബി) ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.