ഓഗസ്റ്റ് 1 മുതൽ അജ്മാനിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നും ഷാർജ റോളയിലേക്കുള്ള (SHJ2) ബസ് റൂട്ട് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് ബുധനാഴ്ച അറിയിച്ചു.
അജ്മാനിൽ ഇൻഡസ്ട്രിയൽ മേഖലയിൽ നിന്ന് ഷാർജയിലെ റോളയിലേക്ക് യാത്ര ചെയ്യുന്നവർ ഇനി രണ്ട് കണക്റ്റിംഗ് ബസുകളിൽ പോകേണ്ടിവരും. ഇതനുസരിച്ച് അജ്മാനിൽ ഇൻഡസ്ട്രിയൽ മേഖലയിൽ നിന്ന് AJ2 ബസിൽ കയറിയതിനുശേഷം അൽ മുസല്ല ബസ് സ്റ്റേഷനിലെത്തി SHJ1 ബസിൽ കയറി ഷാർജ റോളയിലേക്ക് എത്താമെന്നും അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.