ഇന്ന് അന്തരിച്ച ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്റെ സംസ്കാരചടങ്ങുകൾക്ക് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേതൃത്വം നൽകി.
അബുദാബിയിലെ അൽ ബതീനിലുള്ള ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് മസ്ജിദിലെ സെമിത്തേരിയിൽ ആണ് സംസ്കാര ചടങ്ങുകൾ നടന്നത്.
നഹ്യാൻ കുടുംബത്തിലെ മറ്റ് അംഗങ്ങളും സംസ്കാര നമസ്കാരങ്ങൾ നടത്തി, ഏവരും പരേതനായ ഷെയ്ഖ് സയീദിനോട് കരുണ കാണിക്കാനും അദ്ദേഹത്തെ സ്വർഗത്തിൽ പ്രവേശിപ്പിക്കാനും സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തു.
ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ലോകമെമ്പാടുമുള്ള നിരവധി നേതാക്കന്മാർ അനുശോചനമറിയിച്ചിരുന്നു.