അരിയുടെ കയറ്റുമതി താൽക്കാലികമായി നിർത്തിവെച്ച് യുഎഇ. ഇന്ന് 2023 ജൂലൈ 28 മുതൽ യുഎഇയിൽ നിന്നുള്ള അരിയുടെ കയറ്റുമതിയും പുനർ കയറ്റുമതിയും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് യുഎഇയുടെ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
ഇതനുസരിച്ച് വിവിധ രാജ്യങ്ങളിൽ നിന്നും യുഎഇയിലേക്ക് വരുന്ന അരി ഇനി മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാകില്ല. ഇന്ന് മുതൽ 4 മാസത്തേക്കാണ് ഈ കയറ്റുമതിനിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്
ഇന്ത്യയിൽ നിന്നുള്ള അരിയുടെ കയറ്റുമതിക്ക് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രാദേശിക വിപണിയിൽ അരി ലഭ്യത ഉറപ്പാക്കാനായി യുഎഇ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അരി കയറ്റുമതിക്ക് പ്രത്യേക അനുമതി വേണ്ടവര്‍ സാമ്പത്തിക മന്ത്രാലയത്തിന് അപേക്ഷ നല്‍കേണ്ടി വരും. കയറ്റുമതി പെര്‍മിറ്റുകള്‍ക്ക് 30 ദിവസത്തെ സാധുതയുണ്ടായിരിക്കും.
2023 ജൂലൈ 20 ന് ശേഷം ഫ്രീ സോണുകൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിക്കുന്നതും ഈ തീരുമാനത്തിൽ ഉൾപ്പെടുന്നു.